History

തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട്‌ ആയിരങ്ങൾക്ക്‌ വിജ്ഞാനം നൽകിയ ഗവL. P. G. School  പെരിനാട്‌ 113 വർഷം പിന്നിട്ടുകഴിഞ്ഞു.1898  ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയുംകേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ`. പിന്നിട്ട നാളുകളിൽ ഇടയിൽ എപ്പൊഴൊ ഇടവേളകൾ മാറ്റിനിർത്തിയാൽ പുരോഗതിയുടെ വർത്തമാനങ്ങൾ മാത്രമേ ഈ വിദ്യലയത്തിൽ ഉണ്ടായിട്ടുള്ളു സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത്‌ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട്‌ മല്ലിട്ടുകൊണ്ട്‌ തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്‌സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠനപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ്‌ പുരോഗതിയുടെ സൂചിക തന്നെയാണ`.

വിദ്യാലയ ചരിത്രം

    1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചലുമ്മൂട്‌ മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത്‌ സ്ഥാപിച്ച വിദ്യാലയവുമാണിത്‌. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട്‌ സെന്റ്‌ സ്ഥലത്താണ` വിദ്യാലയം ആരംഭിച്ചത്‌. ചാറുകാട്‌ നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ്‌ മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട്‌ ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.
പൊതു വിവരം
    കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ`(ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന` അൻപത്‌ സെന്റ്‌ പുരയിടമാണുള്ളത്‌. ഒന്ന് മുതൽ നാലു  വരെ സ്റ്റാൻഡേർഡുകളിലായി    109 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ  45 വിദ്യാർത്ഥികളുമാണുള്ളത്‌.


ഈ വിദ്യാലയത്തിന്റ സ്കൂള്‍വിക്കി പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.