In School

IT അധിഷ്ഠിത വിദ്യാഭ്യസം നടപ്പാക്കുന്നു

ഈ വിദ്യാലയത്തിൽ 2 ഡിജിറ്റൽ ക്ലാസ് റൂം, 2 സ്മാർട്ട് ക്ലാസ് റൂം,  Computer Lab എന്നിവയുണ്ട്. IT@School  Kite ൽ നിന്നും 7 ലാപ്ടോപ്പ്, 4 പ്രൊജക്ടർ എന്നിവ 2019 ൽ ലഭിച്ചു. 1 മുതൽ 4 ക്ലാസുവരെ ഇവ ഉപയോഗപ്പെടുത്തി ക്ലാസുകൾ നയിക്കുന്നു

 ക്ലാസ് റൂം ലൈബ്രറികൾ

ക്ലാസ് റൂമുകളിൽ 'ക്ലാസ് റൂം ലൈബ്രറികൾ' തയ്യാറാക്കി. കുട്ടികളുടെ താൽപ്പര്യത്തിനും വായനാശേഷിക്കും ഉതകുന്ന ചെറിയ പുസ്തകങ്ങൾ ശേഖരിച്ചു. കൂടാതെ ബാല പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കി 

മലയാള തിളക്കം

 ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായുള്ള പ്രത്യേക പരിശീലന പദ്ധതിയാണിത്. ഈ വിദ്യാലയത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ഹലോ ഇംഗ്ലീഷ്‍ 

 ഇംഗ്ലീഷ് ഭാഷ അനായസമാക്കാൻ വേണ്ടിയുള്ള പദ്ധതിയാണിത്. പാഠഭാഗത്തോടൊപ്പം ഈ പദ്ധതിയും വിനിമയം ചെയ്യപ്പെടുന്നു.

 ഉല്ലാസ ഗണിതം, ഗണിത ലാബ്

 ഗണിത പഠനം രസകരവും ലളിതവുമാക്കുവാൻ വേണ്ടി നടത്തുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം. ഗണിത ലാബിന്റെ സഹായത്തോടെ ഗണിത പാഠങ്ങൾ വേഗത്തിൽ മനസിലാക്കാൻ കുട്ടികൾക്കാവുന്നു.

ശ്രദ്ധ

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചു.എല്ലാ ശനിയാഴ്ചകളിലും ശിൽപ്പശാലകളും മറ്റ് ദിവസങ്ങളിൽ അധിക സമയം കണ്ടെത്തി പ്രത്യേക പരിശീലനവും പിന്നോക്കക്കാരായ കുട്ടികൾക്ക് നൽകി.

പ്രീ പ്രൈമറി 


പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പുതിയ പാഠ്യ പദ്ധതി, കളിയുപകരണങ്ങൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതി അവരുടെ നിലവാരത്തിന് ചേർന്നതും ലളിതവുമാണ്. കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള നിരവധി കളിയുപകരണങ്ങളും ഇവിടെ ലഭ്യമാണ്.

No comments:

Post a Comment